കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
1261616
Tuesday, January 24, 2023 1:15 AM IST
കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ വിളക്കുടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ കുഞ്ഞമ്മ വിൽസൻ (മിനി49) ആണ് മരിച്ചത്. ഭർത്താവ് വിൽസൻ ഐസ(52)ക്കിനെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.