സ്വത്ത് തർക്കം; ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
1262793
Saturday, January 28, 2023 10:42 PM IST
ചവറ: ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലം എഴുതി നൽകാത്തതിലുള്ള വിരോധത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ.
തെക്കുംഭാഗം മാലിഭാഗം മുകുളുവിള ഇറക്കം പഞ്ചാര സന്തോഷ് എന്ന പീറ്റർ(48)ആണ് ചവറ തോക്കുംഭാഗം പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഭാര്യ കേസ് കൊടുത്ത് മകളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിലുള്ള വിരോധവും ഭാര്യാപിതാവിന്റെ പേരിൽ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം പ്രതിക്ക് എഴുതി നൽകാത്തതിനാലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 27 ന് രാത്രി ഏഴോടെ ഭാര്യാപിതാവിനെ തലയിൽ വെട്ടി ആഴത്തിൽ മുറിവ് ഏൽപ്പിച്ചു. തുടർന്ന് ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ മുൻപും ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ളതാണ്. ഇൻസ്പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.