വീട്ടമ്മയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
1263122
Sunday, January 29, 2023 11:11 PM IST
അഞ്ചല്‍ : വീട്ടമ്മയെ ഉളി ഉപയോഗിച്ച് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തഴമേല്‍ വക്കംമുക്ക് പെരുംകൈത പുത്തന്‍വീട്ടില്‍ രാജു (57) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യപിച്ചു സ്ഥിരമായി ബഹളം വയ്ക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രാജുവിനെതിരെ നിരവധി പരാതികളാണ് അഞ്ചല്‍ പോലീസില്‍ ലഭിച്ചിട്ടുള്ളത്. അയല്‍വാസിയായ വീട്ടമ്മയും പോലീസില്‍ പരാതി നല്കി എന്നതിന്റെ വൈരാഗ്യത്തില്‍ മദ്യപിച്ചെത്തിയ രാജു വീട്ടില്‍ അതിക്രമിച്ചു കടന്നു വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
തടിപ്പണിക്കാരനായ രാജു ഉളി ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. വീട്ടമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവരുടെ ഭര്‍ത്താവിനും പിടിവലിക്കിടെ രാജുവിനും പരിക്കേറ്റു.
തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കൊലപാതക ശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, അതിക്രമിച്ചു കടക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കർഷക സംഘം മാർച്ചും ധർണയും നടത്തി
പത്തനാപുരം : ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് പൂർണമായും ഒഴിവാക്കുക, വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുക, കൈവശ കൃഷിക്കാർക്ക് പട്ടയം അനുവദിക്കുക, റബർ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പത്തനാപുരം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.