ക്രിസ്തുവിനോട് ചേർന്നു നിന്നാൽ അത്ഭുതങ്ങൾ പ്രവർത്തിക്കും: കാതോലിക്ക ബാവ
1264885
Saturday, February 4, 2023 11:10 PM IST
കൊട്ടാരക്കര: ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ ഈഇ കാലഘട്ടത്തിലും അത്ഭുതങ്ങൾ സാധ്യമാകുമെന്ന് കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ അഭിപ്രായപ്പെട്ടു.
കൊട്ടാരക്കര മലങ്കര കാത്തലിക് കൺവൻഷന്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ക്ലീമിസ് ബാവ..
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച കൺവൻഷൻ യോഗത്തിൽ കൊട്ടാരക്കര വൈദിക ജില്ലയിലെ ഇരുപത്തിയഞ്ചിലധികം ഇടവകകളിൽ നിന്നും സമീപപ്രദേശങ്ങളിലുമുള്ള നിരവധി വിശ്വാസികൾ പങ്കെടുത്തു.
ജില്ലാ വികാരി ഫാ. ഗീവർഗീസ് നെടിയത്തും മറ്റ് വൈദികരും കൺവൻഷന് നേതൃത്വം നൽകി.