ക​രാ​ട്ടെ ക​ള​ർ ബെ​ൽ​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, March 30, 2023 11:03 PM IST
ആ​യൂ​ർ: ആ​യൂ​ർ ചെ​റു​പു​ഷ്പം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക​രാ​ട്ടെ പ​ഠി​ച്ച 24 വി​ദ്യാ​ർ​ഥി​ക​ൾ ഡ്രാ​ഗ​ൺ ക​രാ​ട്ടെ​യു​ടെ ക​ള​ർ ബെ​ൽ​റ്റി​ന് അ​ർ​ഹ​രാ​യി. ഇ​വ​ർ​ക്ക് ക​ള​ർ ബെ​ൽ​റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.
ഫ​സ്റ്റ് ഗ്രേ​ഡ്, സെ​ക്ക​ന്‍റ് ഗ്രേ​ഡ് ടെ​സ്റ്റു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്ക് യ​ഥാ​ക്ര​മം യെ​ല്ലോ, ഓ​റ​ഞ്ച് ബെ​ൽ​റ്റു​ക​ൾ ക​രാ​ട്ടെ മാ​സ്റ്റ​ർ സെ​ൻ​സെ​യി ര​തീ​ഷ് ആ​ർ. ഇ​ള​ന്പ​ൽ സ​മ്മാ​നി​ച്ചു.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കൂ​ൾ ബ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള സ​മ്മാ​നി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​എ​ൽ. ജോ​ർ​ജ്കു​ട്ടി പ്ര​സം​ഗി​ച്ചു.


പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ
വി​ത​ര​ണം ചെ​യ്തു

കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്ത് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ ചെ​യ്തു.​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മേ​ശ​യും, ക​സേ​ര​യും വി​ത​ര​ണം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​ വി​ത​ര​ണ​ച​ട​ങ്ങ്ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് .ബി, ​ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വൈ. ​ചെ​റു​പു​ഷ്പം ,ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഷേ​ർ​ളി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, വി.​ഇ.​ഒ.​ശോ​ഭ ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.