പാണ്ടിത്തിട്ട ഗവ.സ്കൂള്‍ വാര്‍ഷികാഘോഷം
1283252
Saturday, April 1, 2023 11:00 PM IST
കൊല്ലം: 118 വര്‍ഷങ്ങള്‍ പിന്നിടുന്ന പാണ്ടിത്തിട്ട സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷം തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഡോ. അരുണ്‍ ബി മാത്യൂസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രിദേവി, ഗ്രാമപഞ്ചായത്ത് അംഗം പ്രെയിസണ് ഡാനിയേല്‍, ഹെഡ്മിസ്ട്രസ് വി ലത, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.
വിദ്യാർഥികൾക്ക് ലാപ് ടോപ്
വിതരണം നടത്തി
ചാത്തന്നൂർ : ചാത്തന്നൂർഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022 -23 പ്രകാരം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു വിതരണഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമതിയംഗം അമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹേശ്വരി, റ്റി.എം ഇക്ബാൽ, ഷീബ മധു, സജീന നജീം, സെക്രട്ടി കെ സജീവ്, അസി. സെക്രട്ടറി എച്ച്. രാധമ്മ എന്നിവർ പ്രസംഗിച്ചു.
ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിൽ
പൊങ്കാല ഇന്ന്
കുണ്ടറ: നാലിന് അവസാനിക്കുന്ന ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ചിറ്റുമല പൊങ്കാല ഇന്ന് നടക്കും. ദേവിയുടെ അനുഗ്രഹമേറ്റ് വാങ്ങാൻ ഇന്നു രാവിലെ ആറിന് വിശാലമായ ക്ഷേത്ര മൈതാനിയിലും ചിറ്റുമല മുതൽ ബ്ലോക്ക് ഓഫീസിന് സമീപംവരെ യുള്ള പ്രദേശങ്ങളിലും ഭക്തജനങ്ങൾ പൊങ്കാലയടുപ്പുകൾ കൂട്ടും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സുന്ദരേശന്റെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ദേവീദാസ് ഭട്ടതിരി പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ ഭക്തിസാന്ദ്രമായ പൊങ്കാലയ്ക്ക് തുടക്കമാകും . തുടർന്ന് പത്തിന് ഉത്സവ ബലി നടക്കും.