ചവറ : നിയോജക മണ്ഡലത്തിലെ പന്മന പഞ്ചായത്ത് മലമേല്തോടിനു സമീപത്ത് കൂടെയുള്ള റോഡ് നവീകരണത്തിന് തീരദേശഫണ്ടില്‍ നിന്നും 53.40 ലക്ഷം അനുവദിച്ച് ഭരണാനുമതി ഉത്തരവായി.
50 ലധികം വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റോഡിന്റെ നവീകരണത്തിലൂടെ ഗതാഗത സൗകര്യം ഉറപ്പാക്കും. ദീര്‍ഘകാലമായി തോടിന്റെ ഇരുകരകളിലും താമസിച്ച് വരുന്നവരുടെ നിരന്തര ആവശ്യമായ ഗതാഗത സൗകര്യം എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.