കേച്ചേരി ബാങ്ക് തകർച്ച ഉത്തരവാദി കെ.ബി. ഗണേഷ് കുമാറെന്ന് ആക്ഷൻ കൗൺസിൽ
1335167
Tuesday, September 12, 2023 11:11 PM IST
കൊട്ടാരക്കര കേച്ചേരി ബാങ്ക് തകർച്ചയ്ക്ക് കാരണം പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാറാണെന്ന് പണം നഷ്ടമായവരുടെ സംഘടനയായ കേച്ചേരി ആക്ഷൻ കൗൺസിൽ ആരോപിച്ചു. മറുപടി പറയാൻ എം എൽ എ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കൊട്ടാരക്കര നാഥൻ പ്ലാസയിൽ ചേർന്ന കേച്ചേരി ആക്ഷൻ കൗൺസിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കെ .ബി. ഗണേഷ് കുമാർ ഉൾപ്പെട്ട ബിനാമി ഇടപാടുകളിലൂടെ കോടികൾ മാറ്റപെടുകയും കള്ള പണം വെളുപ്പിക്കൽ നടപടിയ്ക്ക് ഉന്നത ഇടപെടലുകൾ ഉണ്ടായിട്ടുള്ളതും അന്വേഷിക്കണം.
29 ന് കേച്ചേരി നിക്ഷേപകരുടെ ജില്ലാ കളക്ടറേറ്റ് ധർണയും നവംബർ ഒന്ന് മുതൽ ഏഴുവരെ സപ്തദിന ഉപവാസ സമരവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേച്ചേരി ഫിനാൻസിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് കോടിക്കണക്കിനു രൂപയാണ് ബാങ്ക് നൽകാനുള്ളത്. കേച്ചേരി തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അനേഷണത്തിലുണ്ടാകുന്ന കാലതാമസത്തിൽ നിക്ഷേപകർ ഉത്കണ്ഠ പ്രകടിപ്പിച്ചു.
നിക്ഷേപകർക്കു പണം ലഭിക്കാൻ സർക്കാർ സത്വര ഇടപെടീൽ നടത്തണമെന്ന് യോഗത്തിൽ കേച്ചേരി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജി .മുരളീധരൻമാസ്റ്റർ, ആർ. കെ. ശശിധരൻ, ദിവാകരൻപിള്ള, സാംകുട്ടി ചാക്കോ പാപ്പൻ എന്നിവർ ആവശ്യപ്പെട്ടു.