കൊ ട്ടിയം റോ ട്ടറി ക്ലബ് വസ്ത്രങ്ങൾ വിതരണം ചെയ്തു
1395985
Tuesday, February 27, 2024 11:35 PM IST
കൊട്ടിയം : റോട്ടറി ക്ലബും ജീവ ഹോസ്പിറ്റൽ ജനസേവ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായിമയ്യനാട് എസ് എസ് സമിതിയിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു.
ആയുഷ് 2023- 24 പദ്ധതി സഞ്ചരിക്കുന്ന ആശുപത്രിയുടെ മെഡിക്കൽ പര്യടന കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രത്തിൽ വസ്ത്രദാനം നടത്തിയത്.കൊട്ടിയം ജീവ ഹോസ്പിറ്റൽ, ജനസേവാ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഡോ.ഷാരോൺ ജോൺ മെഡിക്കൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
മയ്യനാട് എസ്എസ് സമിതി അഭയ കേന്ദ്രത്തിൽ കൊട്ടിയം റോട്ടറി ക്ലബ്പ്രസിഡന്റ് ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് സമിതി അഭയ കേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവിയർ ,കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ബി .സുകുമാരൻ,റോട്ടറി ക്ലബ് പ്രോഗ്രാം കോർഡിനേറ്റർ രാജൻ കായിനോസ്, കൊട്ടിയം ജീവ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ഗേളി, ലാബ് ടെക്നിഷ്യൻ റബീന , ദർശന, ജാസ്മിൻ ,എസ് എസ് സമിതി പി ആർ ഓ സാജു നല്ലേപറമ്പിൽഎന്നിവർ പങ്കെടുത്തു