എം.മുകേഷിന്റെ പര്യടനത്തിന് പുനലൂരിൽ തുടക്കമായി
1395991
Tuesday, February 27, 2024 11:35 PM IST
പുനലൂർ: കൊല്ലം പാർലമെന്റ്് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം.മുകേഷിന്റെ പര്യടനത്തിന് പുനലൂരിൽ തുടക്കമായി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിൽ അതി കഠിനമായ ചൂടിനേയും അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകരും സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ സ്വീകരിക്കുന്നതിനായി വിവിധ സ്വീകരണ സ്ഥലങ്ങളിൽ തടിച്ച് കൂടി. സ്ഥാനാർഥി നടത്തിയ ഹൃദ്യവും ഹ്രസ്വവും നർമത്തിൽ പൊതിഞ്ഞതുമായ പ്രസംഗം സ്വീകരിക്കാനെത്തിയവരെ കൂടുതൽ ആവേശത്തിലാക്കി.
പുനലൂരുമായി തനിക്കുള്ള ബന്ധം ഓർത്തെടുത്ത് സ്ഥാനാർഥി പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഇന്നലെ രാവിലെ 11 ന് ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനിയിൽ തടിച്ച് കൂടിയവരുടെ സ്വീകരണം ഏറ്റുവാങ്ങി പര്യടനത്തിന് തുടക്കും കുറിച്ചു. ചെമ്മന്തൂരിൽ സിപിഐ ജില്ലാ സെക്രട്ടറി പി.എസ് .സുപാൽ എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മുൻമന്ത്രിയുമായ അഡ്വ. കെ. രാജു, കൺവീനർ കെ. വരദരാജൻ, പുനലൂർ നിയോജക മണ്ഡലം കമ്മറ്റി കൺവീനർ ജോർജ് മാത്യു, ചെയർമാൻ സലീം, തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ പുനലൂർ മാർക്കറ്റ് ജംഗഷനിൽ എത്തി .