പ​ദ്ധ​തി​ നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്
Thursday, February 29, 2024 2:26 AM IST
ച​വ​റ : ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-24 വ​ർ​ഷ​ത്തെ പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും നി​ർ​വ​ഹ​ണ​ത്തി​ലെ ഇ​ട​പെ​ടീ​ലു​മാ​ണ് സം​സ്ഥാ​ന​ത്തു ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് എ​ത്തു​ന്ന​ത്‌.

64.53 ശതമാനമാ​യി​ട്ടാ​ണ് സം​സ്ഥാ​ന​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. വി​ക​സ​ന ഫ​ണ്ട് ജ​ന​റ​ൽ, എ​സ് സി ​കൂ​ടാ​തെ സി ​എ​ഫ് സി ​ഗ്രാ​ൻ​ഡ് എ​ന്നി​വ​യു​ടെ വി​നി​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.