മലയോര മേഖലയില്‍ പര്യടനം നടത്തി മുകേഷ്
1396250
Thursday, February 29, 2024 2:27 AM IST
അഞ്ചല്‍ : കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം. മുകേഷ് മണ്ഡലത്തിലെ മലയോര മേഖലയില്‍ ആദ്യസന്ദര്‍ശനം നടത്തി. ആയൂരില്‍ നിന്നുമാണ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോ ആരംഭിച്ചത്.
ആയൂരില്‍ എത്തിയ മുകേഷിനെ സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവന്, സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് എന്ന ഓര്മ ഓരോരുത്തര്‍ക്കും വേണമെന്ന് മുകേഷ് പറഞ്ഞു. ആയൂരില്‍ നിന്നും ആരംഭിച്ച പര്യടനം അഞ്ചല്‍, ഏരൂര്‍, കുളത്തുപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
നിരവധി ഇരുചക്രവാഹനങ്ങളും പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുത്തു. പിന്നീട് ചടയമംഗലം മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പോയി. പ്രധാന സ്ഥലങ്ങളില്‍ മാത്രമാണ് ആദ്യഘട്ട പര്യടനം തീരുമാനിച്ചിരിക്കുന്നത്. പ്രധാന ഇടതു നേതാക്കള്‍ നേരിട്ടാണ് പര്യടനം നിയന്ത്രിക്കുന്നത്.