പോ സ്റ്റ് ഓഫീസ് കെട്ടിടം ജീർണാവസ്ഥയിൽ
1425163
Sunday, May 26, 2024 9:59 PM IST
അഞ്ചൽ : വാളകം ഹെഡ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലുള്ള ഇടയം ഇഡി പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വാടക കെട്ടിടം അപകടാവസ്ഥയില്‍.
കെട്ടിടം ജീർണിച്ച് മേല്‍ക്കൂര അടക്കം തകര്‍ന്നു ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. മഴ കനത്തതോടെ വെള്ളം അകത്തേക്ക് വീണ് ഫർണീച്ചറും ഫയലുകളും നശിക്കുകയാണ്. ഇതുമൂലം പോസ്റ്റല്‍ വകുപ്പില്‍ നിന്നും അനുവദിച്ച പല ഉപകരണങ്ങളും ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റാത്തതിനാൽ ലഭ്യമായിട്ടില്ല.
അപകടാവസ്ഥയിലുള്ള കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമയും നാട്ടുകാരും പോസ്റ്റൽ അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. മഴ ശക്തമാകുന്നതോടെ കെട്ടിടം കൂടുതൽ ബലക്ഷയം നേരിടും. സ്ഥലത്ത് തന്നെ മറ്റൊരു മുറി സൗകര്യപ്പെടുത്തി നൽകാമെന്നും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.