ലോ​ക​സം​ഗീ​ത ദി​ന​ത്തി​ൽ മ​ധു​ര സം​ഗീ​തം വി​ള​മ്പി അം​ബി​ക, വീ​ഡി​യോ ഷെ​യ​ർചെ​യ്ത് മ​ന്ത്രി​യും
Sunday, June 23, 2024 5:46 AM IST
കൊ​ല്ലം: സ്കൂ​ളി​ലെ സം​ഗീ​ത ദി​നാ​ഘോ​ഷ​ത്തി​ൽ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു ക​യ​റി​വ​ന്ന് പാ​ട്ടു​പാ​ടി വൈ​റ​ലാ​യി പാ​ച​ക തൊ​ഴി​ലാ​ളി. കൊ​ല്ലം കു​ള​ക്ക​ട സ​ബ്ജി​ല്ല​യി​ലെ മ​ഞ്ഞ​ക്കാ​ല ഗ​വ ബി​വി എ​ൽ​പി​എ​സി​ലെ അം​ബി​ക​യാ​ണ് ത​ന്‍റെക​ഴി​വ് വേ​ദി​യി​ൽ പ്ര​ക​ടി​പ്പി​ച്ച​ത്. സ്കൂ​ളി​ൽ സ൪​ഗ​വേ​ള സ​മ​യ​ത്ത് സം​ഗീ​ത ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ്കൂ​ൾ അ​ധ്യാ​പി​ക ക​വി​ത ആ​ർ പി​ള്ള​യു​ടെ നേ​തൃത്വ​ത്തി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും വേ​ദി​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അം​ബി​ക​യ്ക്കും പാ​ട​ണ​മെ​ന്ന മോ​ഹം ഉ​ണ്ടാ​യ​ത്. ആ ​മോ​ഹം അ​ട​ക്കി വ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ത​ന്‍റെ ആ​ഗ്ര​ഹം പ​റ​യു​ക​യും മൈ​ക്ക് കൈ​മാ​റു​ക​യും ആ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​തി​ശ​യി​പ്പി​ച്ചു കൊ​ണ്ട് " ശ്രീ​രാ​ഗ​മോ തേ​ടു​ന്നു നീ.. ​എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചു. ഇ​ത് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ എ​ബി പ​ള്ളി​ക്കൂ​ടം ടി​വി​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും അ​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ്വ​ന്തം പേ​ജി​ൽ ഷെ​യ​ർ ചെ​യ്യു​ക​യു​മാ​ണ് ചെ​യ്ത​ത്. ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ക​ണ്ട​ത്. അ​തി​ലൂ​ടെ അം​ബി​ക ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​മാ​ണ്.