മി​റാ​ബി​ലി​യ 2024 ക​വി​താ ര​ച​നാ മ​ത്‌സ​രത്തിൽ പങ്കെടുക്കാം
Saturday, August 3, 2024 6:00 AM IST
കൊ​ല്ലം: രൂ​പ​ത ഹി​സ്റ്റ​റി ആ​ന്‍​ഡ് ഹെ​റി​റ്റേ​ജ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​റാ​ബി​ലി​യ ഡി​സ്ക്രി​പ്ത​യെ അ​ധി​ക​രി​ച്ച് മി​റാ​ബി​ലി​യ 2024 എ​ന്ന പേ​രി​ൽ ക​വി​താ ര​ച​ന മ​ത്സ​രം ന​ട​ത്തു​ന്നു.
രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന ബി​ഷ​പ് ജോ​ർ​ദാ​നു​സ് ക​ത്ത​ലാ​നി​യ 1329 ൽ ​ജോ​ൺ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ൻ പാ​പ്പാ​യ്ക്ക് സ​മ​ർ​പ്പി​ച്ച യാ​ത്രാ വി​വ​ര​ണ ഗ്ര​ന്ഥ​മാ​ണ് മി​റാ​ബി​ലി​യ ഡി​സ്ക്രി​പ്ത.

മി​റാ​ബി​ലി​യ​യി​ൽ വി​വ​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ജ​ന​ങ്ങ​ൾ, ഭ​ര​ണ സം​വി​ധാ​നം, വ്യാ​പാ​ര ബ​ന്ധം, മ​ത വി​ശ്വാ​സം, ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ, പ്ര​കൃ​തി, സ​സ്യ ജീ​വ​ജ​ന്തു​ജാ​ല​ങ്ങ​ൾ, തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ് മി​റാ​ബി​ല​യ ഡി​സ്ക്രി​പ്ത.


മ​ത്സ​ര നി​ബ​ന്ധ​ന​ക​ൾ 1, എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും മ​ത്സ​രി​ക്കാം, 2 , 32 വ​രി​യി​ൽ ക​വി​യ​രു​ത്. 3. പ​ദ്യം വൃ​ത്ത​ത്തി​ലാ​കാം, ഗ​ദ്യ ക​വി​ത​യ്ക്ക് താ​ള​മു​ണ്ടാ​ക​ണം. 4. മ​ല​യാ​ള ഭാ​ഷ​യി​ലാ​യി​രി​ക്ക​ണം ക​വി​ത എ​ഴു​തേ​ണ്ട​ത്.

5.ഡി​ടി​പി എ​ടു​ത്ത് അ​യ​ക്കേ​ണ്ട​താ​ണ്. ക​വി​ത​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം റ​വ.​ഡോ. ബൈ​ജു ജൂ​ലി​യാ​ൻ, വി​കാ​ർ ജ​ന​റ​ൽ, ബി​ഷ​പ് പാ​ല​സ്, ത​ങ്ക​ശേ​രി, കൊ​ല്ലം , കേ​ര​ള, പി​ൻ -691007. വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്വ. ഇ.​എ​മേ​ഴ്സ​ൺ.