നൂ​റ​നാ​ട് ഹ​നീ​ഫ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ം നാ​ളെ
Sunday, August 4, 2024 1:02 AM IST
കൊ​ല്ലം: നൂ​റ​നാ​ട് ഹ​നീ​ഫ് ച​ര​മ​വാ​ർ​ഷി​ക​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷ​ത്തെ നൂ​റ​നാ​ട് ഹ​നീ​ഫ് സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം എം.​പി. ലി​പി​ൻ​രാ​ജി​ന് സാ​ഹി​ത്യ​കാ​ര​ൻ എ​ൻ.​എ​സ് മാ​ധ​വ​ൻ സ​മ്മാ​നി​ക്കും. മാ​ർ​ഗ​രീ​റ്റ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ച​വ​റ കെ.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​താ​പ് ആ​ർ.​നാ​യ​ർ, ജി.​അ​നി​ൽ​കു​മാ​ർ, ആ​ർ.​വി​പി​ൻ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.