കി​ഴ​ക്കേ ക​ല്ല​ട മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണത്തിന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ശി​ലാ​സ്ഥാ​പ​നം നടത്തി
Saturday, September 14, 2024 5:53 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തീ​ര​ദേ​ശ വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കി​ഫ്ബി​യു​ടെ 1, 14, 42,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി. ​ബാ​ൾ​ഡു​വി​ൻ, കി​ഴ​ക്കേ ക​ല്ല​ട​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്,

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി. ​ദി​നേ​ശ്, റാ​ണി സു​രേ​ഷ്, സു​നി​ൽ​കു​മാ​ർ പാ​ട്ട​ത്തി​ൽ, ശ്രു​തി, ഉ​ഷാ​ദേ​വി, ശ്രീ​രാ​ഗ് മo​ത്തി​ൽ, ഉ​മാ ദേ​വി​യ​മ്മ, അ​മ്പി​ളി ശ​ങ്ക​ർ,ആ​ർ.​ജി. ര​തീ​ഷ്, വി.​വി. പ്ര​ദീ​പ്കു​മാ​ർ, ഷാ​ജി മു​ട്ടം, തീ​ര​ദേ​ശ വി​ക​സ​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ലു,


കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി. ​വേ​ലാ​യു​ധ​ൻ, എ​ഡ്വേ​ർ​ഡ് പ​രി​ച്ചേ​രി, ഷാ​ജി വെ​ള്ളാ​പ്പ​ള്ളി, പ്ര​ശാ​ന്ത് കു​മാ​ർ, സ​ജി മ​ള്ളാ​ക്കോ​ണം, അ​നി​ൽ​കു​മാ​ർ. ഡി. ​ചാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ചി​ത്ര​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.