അഞ്ചൽ: ഡിടിപിസിയുടെ മലമേൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ ജനത്തിരക്ക്. ഓണാവധി ആഘോഷിക്കാൻ കുടുംബ സമേതമാണ് മിക്കവരും എത്തുന്നത്. പാറപ്പരപ്പും പുൽക്കാടുകളും പാറയിടുക്കുകളും വള്ളിക്കുടിലുകളും സഞ്ചാരികളെ ആകർഷിക്കുന്നു.
പാറകളിൽ നിന്ന് പട്ടം പറത്തുന്നവരുടെ എണ്ണം കൂടിവരുന്നു. നാടുകാണിപ്പാറയിലേക്കുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. രണ്ട് വലിയ പാറകൾക്കിടയിലൂടെ ഒരാൾക്ക് മാത്രമേ കടന്നു പോകാനാകൂ. രാത്രി ഏഴുവരെയാണ് പ്രവേശനം.