ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനം
1457840
Monday, September 30, 2024 6:35 AM IST
പരവൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് വി. വിജയകുമാർ അധ്യക്ഷത വഹിച്ചു.
പരവൂർ മേഖല പ്രസിഡന്റ് വിജയകുമാർ ഫ്ലാഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഫോട്ടോഗ്രാഫർമാരെ ജില്ലാ ട്രഷറർ അരുൺ പനയ്ക്കൽ ആദരിച്ചു.
മേഖലാ സെക്രട്ടറി ദേവലാൽ സംഘടന അവലോകനം നടത്തി. ജില്ലാ ക്ഷേമ നിധി കോർഡിനേറ്റർ ജിജോ പരവൂർ, യൂണിറ്റ് സെക്രട്ടറി ഉദയൻ തപസ്യ, ട്രഷറർ ജയന്തി പ്രസന്നൻ, മേഖല വൈസ് പ്രസിഡന്റ് അനുരൂപ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഖിൽ, സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഉദയൻ തപസ്യ -പ്രസിഡന്റ്, സിദ്ദിഖ് -സെക്രട്ടറി, അഖിൽ -ട്രഷറർ, സി. ഉദയകുമാർ-വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.