കാരിക്കൽ ഗവ. എൽപി സ്കൂൾ വാർഷികം
1535118
Friday, March 21, 2025 5:59 AM IST
പുത്തൂർ: കാരിക്കൽ ഗവ. എൽപി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഷിബു അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപിക ആർ.മിനി, നാടൻപാട്ട് കലാകാരൻ മനോജ് പുത്തൂർ, എസ്.അജിത, വി. എൽ. ബൈജു, എസ്. ശരത്, അധ്യാപകരായ ബെന്നി പോൾ, റ്റി. സിന്ധു, ഷിബിന, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.