ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സമ്മേളനം
1535119
Friday, March 21, 2025 5:59 AM IST
ചാത്തന്നൂർ:എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ രൂപീകരണവും സമ്മേളനവും യൂണിയൻ കോൺഫറൻസ് ഹാളിൽ നടത്തി.
യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അധ്യക്ഷതവഹിച്ചു. പെൻഷനേഴ്സ് കൗൺസിൽ കേന്ദ്ര സമിതി ട്രഷറര്‍ ഡോ. ആർ. ബോസ്, കേന്ദ്ര സമിതി അംഗങ്ങളായ ഗണേഷ് റാവു, അംബുജാക്ഷ പണിക്കർ,
യൂണിയൻ കൗൺസിൽ അംഗങ്ങളായ പ്രശാന്ത്, ആർ.ഗാന്ധി, കെ .സോമരാജൻ, കെ. ചിത്രാംഗതൻ, ആർ. ഷാജി, കെ. സുജയ് കുമാർ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത് ,യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ,കെ. നടരാജൻ എന്നിവർ പ്രസംഗിച്ചു.