കുണ്ടറ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി
1535123
Friday, March 21, 2025 5:59 AM IST
കുണ്ടറ : അന്തരിച്ച കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥി െ ന്റ രണ്ടാം ചരമവാർഷിദിനത്തോടനുബന്ധിച്ച് കെ പി എസ് ടി എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നടത്തി.
െകെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, ഉപജില്ല പ്രസിഡന്റ് വി.നീതു മോൾ, സംസ്ഥാന കൗൺസിലർ എം.പി. ശ്രീകുമാർ, കുര്യൻ ചാക്കോ ഉപജില്ല സെക്രട്ടറി ഗീതാ കുമാരി, ജിഷ, ഫൈസൽ, കാർത്തിക, റീന തുടങ്ങിയവർ പ്രസംഗിച്ചു.