ലഹരി വ്യാപനത്തിനെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന്
1535426
Saturday, March 22, 2025 6:36 AM IST
കൊല്ലം: കേരളത്തിൽ വ്യാപകമായ ലഹരി ഉപയോഗവും വിപണനവും പിടിച്ചു കെട്ടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സമിതി അംഗം മണക്കാട് നജിമുദീൻ. തലമുറയെ വീണ്ടെടുക്കാൻ പടയൊരുക്കം എന്ന സന്ദേശവുമായി ലഹരി നിർമാർജന സമിതി നടത്തുന്ന ഹൗസ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ അധ്യക്ഷത വഹിച്ചു. വനിതാവിംഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മീരാ റാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി നഹാസ് കൊരണ്ടിപ്പള്ളി,
ട്രഷറർ എസ്. മുഹമ്മദ് സുഹൈൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ബ്ലോക്ക് ജനറൽ സെക്രട്ടറി സൈദ് മുഹമ്മദലി, ബദർ പള്ളിമുക്ക്, സിയാദ് ഷാനൂർ, ഹിഷാം സംസം, യു. എ.സലാം ഹാജി, ഷാഫി കാവൽപ്പുര, വഹാബ് അയത്തിൽ, നജീബ് , ഉഖൈൽ തുടങ്ങിയവർ പ്രസംഗിച്ചു.