വയോജനത്തിൽ 101 വയസുകാരിയെ കളക്ടർ ആദരിച്ചു
1226581
Saturday, October 1, 2022 10:56 PM IST
പത്തനംതിട്ട: നൂറ്റി ഒന്നുകാരിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ആദരിച്ചു. വയോജനദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂര്‍ത്തിയായ വോട്ടര്‍മാരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍ ഈസ്റ്റില്‍ പാറപ്പാട്ട് കടക്കല്‍ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ആദരിച്ചത്.
ചീഫ് ഇലക്ഷന് കമ്മീഷണറുടെ അനുമോദനപത്രവും കളക്ടര്‍ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിര്‍ന്ന പൗരന്മാരെ, ഇആര്‍ഒമാരുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ഷന് കമ്മീഷണറുടെ അനുമോദന പത്രം നല്കി ആദരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.