റെയിന്‍ബോ പദ്ധതിയില്‍ ഭവനമൊരുക്കി സര്‍ഗക്ഷേത്ര
1243418
Saturday, November 26, 2022 10:57 PM IST
കാഞ്ഞിരപ്പള്ളി: പ്രളയം ദുരിതത്തിലാക്കിയ ജീവിതങ്ങള്‍ക്ക് പ്രത്യാശയുടെ ഭവനങ്ങളൊരുക്കി റെയിന്‍ബോ പദ്ധതി മുന്നേറുന്നത് കരുണയുള്ള മനസുകളുടെ നിര്‍ലോഭ സഹകരണം കൊണ്ടാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. 2022 ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട കുടുംബത്തിനായി കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയില്‍ ചെറുവള്ളിയില്‍ നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. വേദനിക്കുന്ന സഹോദരങ്ങളെ കണ്ണുതുറന്ന് കാണുകയും കൈതുറന്ന് സഹായിക്കുകയും ചെയ്യുമ്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം സിഎംഐ പ്രൊവിന്‍സിന്റെ ചങ്ങനാശേരി സര്‍ഗക്ഷേത്രയും ധര്‍മ്മാരാം കോളജും സഹകരിച്ച് നല്കിയ സാമ്പത്തിക സഹായത്തില്‍ ജോണച്ചന് ഞള്ളിയില്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനം പൂര്‍ത്തിയായത്.
റെയിന്‍ബോ പദ്ധതി ജനറല്‍ കണ്‍വീനറും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ചങ്ങനാശേരി സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, ചെറുവള്ളി പള്ളി വികാരി ഫാ. ജോണ്‍ വെട്ടുവയലില്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ഫാ. ജോസഫ് മൈലാടിയില്‍, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, ജോണച്ചന് ഞള്ളിയില്‍, സമീപവാസികള്‍ തുടങ്ങിയവര്‍ വെഞ്ചരിപ്പ് കര്‍മങ്ങളില്‍ പങ്കെടുത്തു.