തിരുവചന കേഴ്വി ആത്മാവിനെ ബലപ്പെടുത്തണം: മാർ മിലിത്തിയോസ്
1265411
Monday, February 6, 2023 10:51 PM IST
മഞ്ഞനിക്കര: ക്രിസ്തുവിന്റെ വചനങ്ങളിലൂടെ വിശ്വാസത്തെ മുറുകെപിടിച്ച ആത്മീയ പിതാവായിരുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയെന്ന് യാക്കോബായ സഭ തുന്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ വചനങ്ങൾ ആത്മാവിനെ ബലപ്പെടുത്തുമെന്ന് ജീവിതംകൊണ്ടും സാക്ഷ്യംകൊണ്ടും പാത്രിയർക്കീസ് ബാവ പഠിപ്പിച്ചു.
വിശ്വാസസമൂഹവും ആ മാർഗം പിന്തുടരണമെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ഫാ. ജിനോ ജോസ് കരിപ്പക്കാടൻ വചനപ്രഘോഷണം നടത്തി.
ഗബ്രിയേൽ റമ്പാൻ, റവ.ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ , ബേസിൽ റമ്പാൻ, ഫാ. ബെൻസി മാത്യു , ഫാ. ബോബി ജി. വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു. ഇന്നു രാവിലെ 9.30ന് ഭദ്രാസന മർത്തമറിയം വനിതാ സമാജം ധ്യാന യോഗം നടക്കും.
ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കും.