സ്പിരിറ്റ് കടത്താനുപയോഗിച്ച കാർ പിടികൂടി
1281877
Tuesday, March 28, 2023 11:02 PM IST
പത്തനംതിട്ട: ഇലന്തൂരില്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇലന്തൂര്‍ ആശാരിമുക്കില്‍ 490 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലാണ് കാർ പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായ രതീഷ് സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറാണ് ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത് വാഹനത്തില്‍ നിന്നും നാലു ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റും 500 മില്ലി ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തി.
വാഹനവും തൊണ്ടിമുതലുകളും എക്സൈസ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 24ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലായിരുന്നു ഇലന്തൂര്‍ ആശാരിമുക്ക് ദേശത്ത് പേഴുംകാട്ടില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ആട് ഫാമില്‍ നിന്നും 35 ലിറ്ററിന്റെ 14 കന്നാസുകളിലായി 490 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.