കു​രു​ന്നു​ക​ൾ​ക്ക് ആ​വേ​ശ​മാ​യി ആ​ദ്യ വി​മാ​ന​യാ​ത്ര
Thursday, November 30, 2023 1:00 AM IST
റാ​ന്നി: കു​രു​ന്നു​ക​ൾ​ക്ക് ആ​വേ​ശ​മാ​യി ആ​ദ്യ വി​മാ​ന​യാ​ത്ര. ഇ​ന്ന​ലെ രാ​വി​ലെ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യ്ക്കൊ​പ്പം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​ദ്യ വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ അ​ത്ഭു​ത​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞു.
റാ​ന്നി അ​ത്തി​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഏ​ഴ് കു​ട്ടി​ക​ൾ അ​ട​ക്കം 20 പേ​ർ​ക്കും പ​രു​വ സ്കൂ​ളി​ലെ ആ​റ് കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​വു​മാ​ണ് എം​എ​ൽ​എ​യ്ക്കൊ​പ്പം വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്.

വീ​ടി​ന് മു​ക​ളി​ലൂ​ടെ കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്നു പോ​കു​ന്ന വി​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ അ​വ​ർ ക​ണ്ടി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​വും വി​മാ​ന​വും എ​ല്ലാം കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു.


റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠ​ന​ത്തോ​ടൊ​പ്പം വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ​ക്കാ​യി വി​മാ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്. പ​രു​വ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​നി​ൽ ബോ​സ് ഭാ​ര്യ അ​ത്തി​ക്ക​യം എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ല എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.