സംയുക്ത ട്രേഡ് യൂണിയൻ മേയ്ദിന റാലി
1547663
Sunday, May 4, 2025 3:48 AM IST
പത്തനംതിട്ട: സംയുക്ത ട്രേഡ് യൂണിയൻ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽപത്തനംതിട്ട നഗരത്തിൽ മേയ്ദിന റാലിയും പൊതുയോഗവും നടന്നു. റാലിയെത്തുടർന്നു നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര അധ്യക്ഷത വഹിച്ചു.
വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. അനിൽ കുമാർ, ബൈജു ഓമല്ലൂർ, ബെൻസി തോമസ്, എം.വി. സഞ്ജു, എൻ. സജികുമാർ, ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ജി. ഗിരീഷ് കുമാർ, നിസാർ നൂർമഹാൽ, ആർ. പ്രവീൺ, ജി. അനീഷ് കുമാർ, ബിനു, ഡോ. വിവേക് ജേക്കബ് ഏബ്രഹാം, ദീപ ജയപ്രകാശ്, സത്യൻ കണ്ണങ്കര, പി.ജി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.