സെന്റ് മൈക്കിള്‍സ് കോളജില്‍ ദ്വിദിന ശില്പശാല
1264285
Thursday, February 2, 2023 10:37 PM IST
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂൾ അധ്യാപകർക്കായി ദ്വിദിന ശില്പശാല സങ്കടിപ്പിച്ചു. കോളജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ, രസതന്ത്ര വിഭാഗം മേധാവി ഡോ.പി. മനോജ്, ഡോ. പേൾ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ആധുനിക ലോകത്തെ നൂതന ശാസ്ത്ര ആശയങ്ങളെ ക്ലാസ് മുറിയിൽ സന്നിവേശിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നി നടന്ന ചർച്ചാ ക്ലാസുകൾക്ക് കോളജിലെ മുതിർന്ന അധ്യാപകർ നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ട സയൻസ് അധ്യാപകർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.
ദേവസ്വം ഓഫീസ് ഉദ്ഘാടനം
മുഹമ്മ: കാട്ടുകട ഘണ്ടാകർണ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എസ്.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തും.
വെബ് സൈറ്റ് ഉദ്ഘാടനം മന്ത്രി പി. പ്രസാദും കംപ്യൂട്ടർവത്കരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ആർ. നാസറും നിർവഹിക്കും. ടി.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിക്കും. കവി ഷാജി ഇല്ലത്തിനെ ആദരിക്കും.