ചാരായം വാറ്റ്: പ്രതി പിടിയിൽ
1478200
Monday, November 11, 2024 4:56 AM IST
മാന്നാർ: കുരട്ടിക്കാട് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന അമ്പലപ്പുഴ വടക്ക് നീർക്കുന്നം കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിന്റെ(32) വീട്ടിൽ ചാരായം വാറ്റിയ കുറ്റത്തിന് ചെങ്ങന്നൂർ എക്സൈസ് പിടികൂടി.
പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി വീടും പരിസരവും എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
ഫ്രീലാൻസ് ഫോട്ടോഗ്രഫർ ആയ മനാഫ് ഒരു ലിറ്റർ ചാരായത്തിന് 900 രൂപ നിരക്കിലായിരുന്നു വിലറ്റിരുന്ന തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു