അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു
Saturday, September 24, 2022 11:21 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച മ​ര​ങ്ങാ​ട്ടു​പി​ള​ളി സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ്, കാ​ഞ്ഞി​ര​ക്കാ​ട്ടു​മ​ന കെ.​എ​ന്‍. നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി, ഇ​ര​ട്ടാ​നാ​ല്‍ പി. ​കു​മാ​ര​ന്‍ നാ​യ​ര്‍, ത​ട​ത്തി​ക്കു​ന്നേ​ല്‍ ടി.​എം. ദേ​വ​സ്യ എ​ന്നി​വ​രു​ടെ മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ്, മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ബ്രാ​ഹം മാ​ത്യു ത​റ​പ്പി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് എ​ന്നി​വ ന​ല്‍​കി .

മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ല്‍ അം​ഗ​മാ​യ സി​സ്റ്റ​ര്‍ റോ​സ് വൈ​പ്പ​ന​യെ​യാ​ണ് മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നു റാ​ങ്കോ​ടു കൂ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ എം.​കെ. ധ​ന്യ​ശ്രീ, റ്റോ​ണു ജോ​യി, ചി​ത്ര​ക​ല​യി​ല്‍ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ മെ​റി​ന്‍ മേ​രി ജെ​യിം​സ്, നാ​ഷ​ണ​ല്‍ ജൂ​ഡോ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വെ​ങ്ക​ല​മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ അ​ഞ്ജ​ലി ഹേ​മ​ച​ന്ദ്ര​ന്‍, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ല്‍ ഇ​ടം നേ​ടി​യ ആ​ദ​ര്‍​ശി​ക പ്ര​ശോ​ഭ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
ജോ​സ് കെ. ​മാ​ണി എം​പി അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കി​യി​ല്‍, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, ഭ​ര​ണ​സ​മി​തി​യം​ഗം ജോ​സ് പൊ​ന്നം​വ​രി​ക്ക​യി​ല്‍, സി​സ്റ്റ​ര്‍ റോ​സ് വൈ​പ്പ​ന, സെ​ക്ര​ട്ട​റി വി​ന്‍​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.