കോട്ടയം വലിയപള്ളിയിൽ പെരുന്നാളിന് കൊടിയേറി
1418532
Wednesday, April 24, 2024 6:54 AM IST
കോട്ടയം: വലിയപള്ളിയിൽ 474-ാമതു വലിയപെരുന്നാളിനു കല്ലിശേരി, മലബാര്‍ മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് കൊടിയേറ്റി. 26നു വൈകുന്നേരം ആറിനു ചുങ്കം കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, ഏഴിനു വചന ശുശ്രൂഷ ഫാ. കുര്യന് മാത്യു വടക്കേപറമ്പില്‍.
27നു വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന. ഏഴിനു പെരുന്നാള്‍ ദൂത് - ഫാ. ബിബിന്‍ ബേബി തിരുനിലം, 7.30നു വലിയങ്ങാടി ഉപ്പൂട്ടിക്കവല ചുറ്റി റാസ. ഒമ്പതിനു ആശീര്‍വാദം കരിമരുന്നു പ്രയോഗം.
28നു രാവിലെ എട്ടിനു ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന. 10നു പെരുന്നാള്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.
കുര്യാക്കോസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നേര്‍ച്ചവിളമ്പ്. 11.30ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന. 11.40നു കല്ലും തൂവാല നേര്‍ച്ച, ഉച്ചയ്ക്കു 12നു പ്രദക്ഷിണം, 12.30നു ആശീര്‍വാദം തുടര്‍ന്ന് കൊടിയിറക്ക്.