ലൗ ജിഹാദ്, റബർ വിലയിടിവ്: എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് എന്‍ഡിഎ
1418410
Wednesday, April 24, 2024 4:27 AM IST
കോട്ടയം: ലൗ ജിഹാദ് പ്രശ്നത്തിലും റബര്‍ വിലയിടിവിലും ഇടതുവലതുമുന്നണി സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളായ തുഷാര്‍ വെള്ളാപ്പള്ളി, അനില്‍ ആന്റണി എന്നിവര്‍ ആരോപിച്ചു. എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നാല്‍ റബറിന് 250 രൂപ താങ്ങുവിലയാക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ആന്റിമൈനോറിറ്റി പാര്‍ട്ടിയാണെന്ന് ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ എന്‍ഡിഎയാണ് ഭരിക്കുന്നത്. അവിടെ വികസനമെത്തിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. മണിപ്പുരില്‍ നടന്നത് വര്‍ഗീയകലാപമല്ല; മറിച്ച് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. 2008ല്‍ ലൗ ജിഹാദ് പ്രശ്നം ആദ്യം ഉന്നയിച്ചത് രണ്ട് ബിഷപ്പുമാരാണ്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസും ലൗ ജിഹാദ് ശരിവച്ചിരുന്നെന്നും അനില്‍ ആന്റണി പറഞ്ഞു.