സുമനസിന്റെ കാരുണ്യം, അനീഷിന് ഇനി പുതിയ വീട്ടിൽ രാപാർക്കാം
1418529
Wednesday, April 24, 2024 6:54 AM IST
അയ്മനം: അയ്മനം പഞ്ചായത്തിലെ നാലാം വാർഡിൽ നെല്ലിപ്പള്ളിൽ വീട്ടിൽ അനീഷും കുടുംബവും ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങും. ആസ്ബസ്റ്റാേസ് ഷീറ്റ് നാലുവശവും ചാരി വച്ച് ടാർപോളിൻ വലിച്ചു മുകൾ മറച്ച് ചാണകം പോലും മെഴുകാത്ത കൂരയിലായിരുന്നു രോഗിയായ അനീഷും കുടുംബവും താമസിച്ചിരുന്നത്.
ഈ കുടുംബത്തിന്റെ വീട് എന്ന സ്വപ്നം ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു. അയ്മനം സ്വദേശി ജോസഫ് കുര്യനാണ് വീട് നിർമിച്ചു നൽകിയത്. അയ്മനം മങ്ങാട്ട് ജോസഫ് കുര്യന്റെ ഭാര്യയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റ് അംഗവുമായിരുന്ന പരേതയായ ബേബിക്കുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചു പരേതയുടെ ഓർമയ്ക്കായാണ് ജോസഫ് കുര്യൻ വീട് നിർമിച്ചു നൽകിയത്.
വീടിന്റെ താക്കോൽ ഇന്നലെ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അനീഷിനു കെെമാറി.