ഇന്നു കലാശക്കൊട്ട്
1418415
Wednesday, April 24, 2024 4:27 AM IST
കോട്ടയം: രണ്ടു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമാപനം കുറിച്ച് ഇന്ന് കലാശക്കൊട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണ കലാശക്കൊട്ട് ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം ആറു വരെ നടക്കും.
ബസേലിയസ് കോളജ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കെകെ റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ ഗാന്ധി സ്ക്വയറില്‍ സമാപിക്കും. വാദ്യമേളങ്ങളും ബൈക്ക് റാലിയും കലാരൂപങ്ങളും ഓട്ടോറിക്ഷ റാലിയുമുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ റോഡ് ഷോ രാവിലെ പുതുപ്പള്ളിയില്‍നിന്ന് ആരംഭിക്കും. വൈകുന്നേരം റോഡ് ഷോ കോട്ടയത്തെത്തും. തുടര്‍ന്ന് തിരുനക്കരയില്‍ രാജീവ് ഗാന്ധി കോപ്ലംക്സിനുസമീപം കലാശക്കൊട്ട്. കലാശക്കൊട്ടില്‍ സ്ഥാനാര്‍ഥിയും പ്രമുഖ നേതാക്കളും പങ്കെടുക്കും. 5,000ത്തിലേറെ പ്രവര്‍ത്തകര്‍ കൊട്ടിക്കാലാശത്തില് പങ്കെടുക്കും. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും കൊട്ടിക്കലാശത്തിന് മിഴിവേകും. എല്‍ഡിവൈഎഫ് നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലിയുമുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും റോഡ് ഷോയ്ക്കുശേഷം തിരുനക്കരയില്‍ കലാശക്കൊട്ട് നടത്തും. തുറന്ന വാഹനത്തിലെത്തുന്ന സ്ഥാനാര്‍ഥിയെ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കും. ഡിജെയും ഒരുക്കിയിട്ടുണ്ട്.