ബിവറേജ്സിൽനിന്ന് മദ്യം ലഭിച്ചില്ല: ജീവനക്കാരന്റെ കാർ തകർത്തു, പരാതിയില്ല, കേസുമില്ല
1418409
Wednesday, April 24, 2024 4:27 AM IST
ഉഴവൂർ: വിദേശമദ്യഷോപ്പിൽനിന്ന് മദ്യം ലഭിക്കാതെ വന്നതോടെ ബിവറേജസ് ജീവനക്കാരന്റെ കാർ തകർത്ത സംഭവത്തിൽ പരാതിയില്ല. പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചതോടെ കേസുമില്ലാതെയായി. ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യഷാപ്പിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
വിദേശമദ്യഷാപ്പ് അടച്ചതിനാൽ മദ്യം ലഭിക്കാതെ വന്നതാണ് മദ്യം വാങ്ങാനെത്തിയയാളെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ചില്ല് തകർക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കാർ തകർത്തയാളെ പോലീസ് കണ്ടെത്തിയെങ്കിലും പരാതിയില്ലെന്ന് ബിവറേജസ് മദ്യഷോപ്പ് അധികൃതർ അറിയിച്ചതിനാൽ പോലീസ് നടപടികൾ അവസാനിപ്പിയ്ക്കുകയായിരുന്നു.