വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, November 27, 2022 10:39 PM IST
കൊ​ഴു​വ​നാ​ൽ: കൊ​ഴു​വ​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​മാ​യ ആ​ട്ടി​ൻ​കൂ​ട് നി​ർ​മാ​ണം, ക​ന്നു​കാ​ലി​ക്കൂ​ട് നി​ർ​മാ​ണം, കോ​ഴി​ക്കൂ​ട് നി​ർ​മാ​ണം, കി​ണ​ര്‍ നി​ര്‍​മാ​ണം, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ്, അ​സോ​ള ടാ​ങ്ക് നി​ര്‍​മാ​ണം, സോ​ക്ക്പി​റ്റ് നി​ര്‍​മാ​ണം, കം​പോ​സ്റ്റ് പി​റ്റ് നി​ർ​മാ​ണം, ഫാം ​പോ​ണ്ട് നി​ർ​മാ​ണം, തീ​റ്റ​പ്പു​ൽ ക്യ​ഷി എ​ന്നി​വ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ കൊ​ഴു​വ​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 8606649605, 6282660516.

വാ​ളി​കു​ള​ത്ത് കാ​ത്തി​രി​പ്പ് കേ​ന്ദ്രം റെ​ഡി

ക​ട​നാ​ട്: കൊ​ല്ല​പ്പി​ള്ളി - മേ​ലു​കാ​വ് റോ​ഡി​ല്‍ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ളി​കു​ള​ത്ത് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. വെ​യി​ലും മ​ഴ​യും ഏ​റ്റു​ള്ള കാ​ത്തു​നി​ല്‍​പ്പി​ന് ഇ​തോ​ടെ വി​രാ​മ​മാ​യി. ഇ​രി​പ്പി​ട സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. ജോ​സ് കെ.​മാ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ജോ​സ് കെ. ​മാ​ണി​യെ പൗ​രാ​വ​ലി​യു​ടെ യോ​ഗം അ​നു​മോ​ദി​ച്ചു. ജോ​സ് കെ. ​മാ​ണി എം​പി കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മാ​ണം വി​ല​യി​രു​ത്തി.