പാലാ: മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളി വാര്‍ഡില്‍ വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന ഈന്തുംമൂട് കവല-മീനച്ചില്‍ കാവ് റോഡ് ഗതാഗതയോഗ്യമാക്കി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ 550 മീറ്റര്‍ ദൂരം ഗതാഗതയോഗ്യമാക്കിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവന്‍ അധ്യക്ഷത വഹിച്ചു. സെലിന് ഐസക് മേനാംപറമ്പില്‍, ഹരിദാസ് അടമത്തറ, കെ.സി. മാത്യു കേളപ്പനാല്‍, തോമാച്ചന് പന്തനാനി, കുഞ്ഞുമോന് കപ്പലുമാക്കല്‍, ജോസ് ഏബ്രഹാം പന്തനാനി, അഡ്വ. സെബാസ്റ്റ്യന്‍ കരിങ്കുറ്റിയില്‍, മാത്യു തോമസ് കൈപ്പംപ്ലാക്കല്‍, ജിമ്മി ഇലപ്പത്തനാല്, ജോസഫ് വരകുകാലായില്‍, ജോര്‍ജ് പുളിക്കല്‍, ജോസഫ് വാഴയില്‍, കെ.പി. രാജന് കൊച്ചുപുരയ്ക്കല്‍, പ്രസാദ് പാറയ്ക്കല്‍, സണ്ണി ജോസഫ് കാരിമറ്റം എന്നിവര്‍ പ്രസംഗിച്ചു.
ആനുകൂല്യ വിതരണം
കടപ്ലാമറ്റം: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കട്ടില് വിതരണവും പട്ടികാജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലളിത മോഹന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സച്ചിന് സദാശിവന്, ബിന്‍സി സാവിയോ, ആന്‍സി സഖറിയാസ്, മെംബർമാരായ ജാന്‍സി ജോര്‍ജ്, കെ.ആര്. ശശിധരന്‍നായര്‍, ജോസ് കൊടിയംപുരയിടം, ജെയ്മോള്‍ റോബര്‍ട്ട്, ബീനാ തോമസ്, പ്രവീണ്‍ പ്രഭാകര്‍, മത്തായി മാത്യു, ഷിബു ജോര്‍ജ്, അസി. സെക്രട്ടറി വിന്‍സിമോള്‍ ലൂക്കോസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അപര്‍ണ, പ്രേരക് വി.എം. അശോക് കുമാര്‍, എസ്സി പ്രമോട്ടര്‍ അപര്‍ണ, എസ്ടി പ്രൊമോട്ടര്‍ ഗ്ലാക്സി എന്നിവര്‍ പ്രസംഗിച്ചു.