പക്ഷിക്കുടങ്ങളും തുണിസഞ്ചികളുമെത്തിക്കാൻ മുന്നിട്ടിറങ്ങി വിദ്യാർഥികൾ
1283006
Friday, March 31, 2023 11:46 PM IST
ഗാന്ധിനഗർ: പഠനോത്സവത്തിന്റെ ഭാഗമായി മധ്യവേനലവധിക്കാലത്ത് പക്ഷിക്കുടങ്ങളും തുണിസഞ്ചികളും എല്ലാ വീടുകളിലുമെത്തിക്കാൻ മുടിയൂർക്കര ഗവ. എൽപി സ്കൂളിലെ കുട്ടികൾ മുന്നിട്ടിറങ്ങും.
ഇതിനായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഉപയോഗശൂന്യമായ കുപ്പികളും പാത്രങ്ങളും ശേഖരിച്ചു നിർമിച്ച പക്ഷിക്കുടങ്ങളുടെ വിതരണവും പഠന മികവുകളുടെ അവതരണവും നഗരസഭാംഗം സാബുമാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നിക്സൺ സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക കെ. സിന്ധു, ഫാ. ഏബ്രഹാം കാടാത്തുകളം, സോളിയമ്മ ജേക്കബ്, ഹണി തോമസ്, തോമസ് വർക്കി, ശാലിനി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.