സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ
Saturday, August 10, 2024 7:19 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ജോ​​ലി​​ക്കെ​​ത്തി​​യ വീ​​ട്ടി​​ൽ​നി​​ന്നു സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ യു​​വ​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ണ​​ക്കാ​​രി ക​​റു​​മു​​ള്ളൂ​​ർ പ്ര​​ശാ​​ന്ത് ഭ​​വ​​നി​​ൽ മു​​ത്തു​​ല​​ക്ഷ്മി (25)യെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​വ​ർ ക്ലീ​​നിം​​ഗ് ജോ​​ലി​​ക്കാ​​യി എ​​ത്തി​​യി​​രു​​ന്ന, കാ​​ണ​​ക്കാ​​രി സ്വ​​ദേ​​ശി​​നി​​യാ​​യ മ​​ധ്യ​​വ​​യ​​സ്ക​​യു​​ടെ വീ​​ട്ടി​​ൽ​നി​​ന്നു കി​​ട​​പ്പു​​മു​​റി​​യി​​ലെ അ​​ല​​മാ​​ര​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഒ​​ന്ന​​ര പ​​വ​​ൻ തൂ​​ക്കം വ​​രു​​ന്ന സ്വ​​ർ​​ണ​വ​​ള​​യും അ​​ര​​പ്പ​​വ​​ൻ തൂ​​ക്കം വ​​രു​​ന്ന സ്വ​​ർ​​ണ​മോ​​തി​​ര​​വും മോ​​ഷ്ടി​​ച്ചു​ ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.


ഒ​​ന്നാം തീ​​യ​​തി രാ​​വി​​ലെ ക്ലീ​​നിം​ഗി​​ന് എ​​ത്തി​​യ ഇ​​വ​​ർ വൈ​​കു​​ന്നേ​​ര​​ത്തോ​​ടു​​കൂ​​ടി അ​​ല​​മാ​​ര​​യി​​ൽ​നി​​ന്നു സ്വ​​ർ​​ണം എ​​ടു​​ത്തു​ ക​​ട​​ന്നു ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഇ​​വ​​ർ ഈ ​​സ്വ​​ർ​​ണം ത​​മി​​ഴ്നാ​​ട് തി​​രു​​ച്ചി​​റ​​പ​​ള്ളി​​യി​​ലു​​ള്ള സ്വ​​ർ​​ണ​​ക്ക​​ട​​യി​​ൽ വി​​റ്റ് 84,000 രൂ​​പ കൈ​​പ്പ​​റ്റി​​യ​​താ​​യും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.