ക്നാനായ കത്തോലിക്ക കോൺഗ്രസ് കർഷക അവാർഡുകൾ സമ്മാനിച്ചു
1564346
Monday, June 2, 2025 7:05 AM IST
ഉഴവൂർ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കർഷകഫോറം മികച്ച കർഷകർക്ക് ഏർപ്പെടുത്തിയ കീപ്പാറയിൽ കുരുവിള മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു.
മികച്ച കർഷകൻ അരീക്കര ഇടവകാംഗം ചുമ്മാർ പുത്തൻപുരയെ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പിൽ ആദരിച്ചു. മികച്ച കർഷക ഉഴവൂർ ഇടവകാംഗം മേഴ്സി സിറിയക്കിനെ കർഷകഫോറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസും കാർഷികരംഗത്ത് മികച്ച സംഭാവന നൽകിയ പുതുവേലി ഇടവകാംഗം ജോർജ് കൊറ്റംകൊമ്പിലിനെ കെസിസി ഉഴവൂർ ഫൊറോന പ്രസിഡന്റ് ഏബ്രാഹം വെളിയത്തും ആദരിച്ചു.
കർഷക ഫോറം ഫൊറോന ജോയിന്റ് കൺവീനർ തോമസ് മുളയ്ക്കൽ അധ്യക്ഷത വഹിച്ചു. കെസിസി ഫൊറോന വൈസ് പ്രസിഡന്റ് ഷെറി മാത്യു, സെക്രട്ടറി ഫിലിപ്പ് പുള്ളോലിൽ, യൂണിറ്റ് പ്രസിഡന്റ് വി.സി.സിറിയക്ക്, സെക്രട്ടറി സജി ഒറ്റത്തെങ്ങാടി എന്നിവർ പ്രസംഗിച്ചു.