മെഡിക്കൽ കോളജ് ആശുപത്രിയിൽ നായ്ക്കളുടെ വിളയാട്ടം
1564350
Monday, June 2, 2025 7:05 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ നായശല്യം. ഒപി ടിക്കറ്റ് കൗണ്ടറിന് സമീപം രോഗികൾക്ക് ഭീഷണിയായി നായകൾ കൂട്ട ത്തോടെയാണ് നിൽക്കു ന്നത്. ക്യൂ നിൽക്കുന്ന രോഗികൾക്കിടയിലൂടെയാണ് നായ്ക്കൾ ഓടിനടക്കുന്നത്. ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞദിവസം ഒപി ടിക്കറ്റ് എടുക്കാൻ നിന്ന രോഗിക്കു നേരേ നായ കുരച്ചുചാടി. ആശുപത്രിയിലെ വിവിധ ഭാഗങ്ങളിൽ ഇവ ഒറ്റയ്ക്കും കൂട്ടത്തോടെയും അലഞ്ഞുതിരിയുകയാണ്. രണ്ടാഴ്ച മുമ്പ് ആശുപത്രി ജീവനക്കാരനു നേരേ നായ്ക്കൾ കുരച്ചുചാടി കടിക്കാൻ ശ്രമിച്ചു. നായ്ക്കളെ ആശുപത്രി കോമ്പൗണ്ടിൽനിന്നു തുരത്താ ൻ അടിയന്തര നടപടി സ്വീകരിക്കണം.