ക​ണ​മ​ല: പ​മ്പാ​വാ​ലി വ​നാ​തി​ർ​ത്തി​യി​ലെ എ​ക്കോ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

നോ​ട്ട് ബു​ക്ക്, കു​ട, വാ​ട്ട​ർ ബോ​ട്ടി​ൽ, പേ​ന, പെ​ൻ​സി​ൽ, ബോ​ക്സ്‌, ടി​ഫി​ൻ ബോ​ക്സ്‌, നെ​യിം സ്ലി​പ് എ​ന്നി​വ​യാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​യി ന​ൽ​കി​യ​ത്. എ​യ്ഞ്ച​ൽ​വാ​ലി നേ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വെ​സ്റ്റ് ഡി​വി​ഷ​നി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പ​മ്പ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. മു​കേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശ​ബ​രി​മ​ല സ​ന്നി​ധാ​നം ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​നി​ൽ ച​ക്ര​വ​ർ​ത്തി, മു​ക്കു​ഴി ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​ജ​യ​പ്ര​കാ​ശ്, ഡി​വി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​യ​ന വി​ശ്വ​ൻ, അ​ജി​ൻ ഹാ​മി​ലി​ട്ട​ൻ, ഷാ​ജി മു​ക്കാ​ലി, റേ​ഞ്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി. ​വി​നീ​ത്, പ്ര​ശാ​ന്ത് രാ​ജ്, പ​മ്പ, അ​ഴു​ത റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, ഇ​ഡി​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.