വൈ​ക്കം: താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വൈ​ക്ക​ത്ത് ഇ​ന്ന​ലെ വെ​ച്ചൂ​ർ ദേ​വീ​വി​ലാ​സം സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. 14 കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ചെ​മ്പ് കാ​ട്ടി​ക്കു​ന്ന്, മ​റ​വ​ൻ​തു​രു​ത്ത്, ഉ​ദ​യ​നാ​പു​രം വ​ല്ല​കം, ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്യാ​മ്പ് തു​ട​ങ്ങി​യി​രു​ന്നു.

എ​ഴു​മാം​തു​രു​ത്തി​ൽ പു​തു​താ​യി ക്യാ​മ്പ് തു​റ​ന്നി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വാ​ഴ​മ​ന, കൊ​ടി​യാ​ട്, മു​ട്ടു​ങ്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ക്യാ​മ്പി​ലെ​ത്തി. 54 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 111 അം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക്യാ​മ്പി​ലു​ള്ള​ത്. രാ​ത്രി​യും മ​ഴ തു​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​രെ ക്യാ​മ്പി​ലേ​ക്കു മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.