പാ​ലാ: സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​ക്ക് വീ​ണ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നു യു​വ​തി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​ലാ- വൈ​ക്കം റൂ​ട്ടി​ല്‍ ആ​ര്‍​വി ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11.30 യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ മ​രി​യ​ന്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ മേ​രി​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി ആ​ഷ് ആ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

നാ​ല്‍​ക്ക​വ​ല​യാ​യ ആ​ര്‍​വി ജം​ഗ്ഷ​നി​ല്‍ കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്വ​കാ​ര്യ ബ​സ് ബൈ​പാ​സ് റോ​ഡി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ണു. യു​വ​തി മ​റു​വ​ശ​ത്തേ​ക്ക് വീ​ണ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ യു​വ​തി​യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം ആ​ര്‍​വി ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​വു​ക​യാ​ണ്. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ല​തു​വ​ശം ചേ​ര്‍​ന്ന് തി​രി​യു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്ന​ത്. ദി​ശാ സൂ​ച​ക​ങ്ങ​ളും ഇ​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്.