റബർ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്നത് ഭീഷണിയാവുന്നു
1564153
Sunday, June 1, 2025 11:20 PM IST
പൊൻകുന്നം: റബർ മരങ്ങൾ വൈദ്യുതിലൈനിലേക്ക് ചാഞ്ഞു നിൽക്കുന്നത് ഭീഷണിയാവുന്നു. 20ാം മൈൽ പുളിക്കൽ ഗേറ്റ് - പന്നിക്കുഴി റോഡിലാണ് റബർ മരങ്ങൾ ഭീഷണിയാകുന്നത്. ചെറിയ കാറ്റ് വീശിയാൽ പോലും വൈദ്യുതി പോകുന്ന അവസ്ഥയാണ് പ്രദേശത്ത്.
കഴിഞ്ഞ ദിവസം ലൈനിൽ മരം വീണതിനെത്തുടർന്ന് മൂന്നു ദിവസത്തോളം വൈദ്യുതിയില്ലായിന്നു. ഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കും വാർഡ് മെംബർക്കും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. എന്നാൽ, ഇരുവരെ നടപടിയായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ എത്രയും വേഗം വെട്ടി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.