കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ക്ലറിക്കല്‍ ജീവനക്കാരുടെ കുറവ്, പ്രവര്‍ത്തനം താളം തെറ്റുന്നു
1564360
Monday, June 2, 2025 7:13 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ക്ലറിക്കല്‍ ജീവനക്കാരുടെ കുറവു മൂലം പ്രവര്‍ത്തനം താളം തെറ്റുന്നു. ക്ലറിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് ബദലി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഒരു വനിതാ ക്ലര്‍ക്ക് പിറവത്തിനു സ്ഥലംമാറി പ്പോയി. പൊന്‍കുന്നം ഡിപ്പോയില്‍നിന്നു വനിതാ ക്ലര്‍ക്ക് ചങ്ങനാശേരിയിലേക്കു സ്ഥലംമാറ്റമാവശ്യപ്പെട്ട് ഉത്തരവ് വാങ്ങിയെങ്കിലും 18 ദിവസമായിട്ടും ഇവര്‍ ഈ ഡിപ്പോയില്‍ എത്തിയിട്ടില്ല.
ക്ലാര്‍ക്കുമാരുടെ കുറവുമൂലം ഈ വിഭാഗത്തിലുള്ളവര്‍ക്ക് ജോലിഭാരം കൂടുകയാണ്. ഇന്നുമുതല്‍ വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യങ്ങള്‍കൂടി നോക്കേണ്ടിവരുന്നതോടെ ഏറെ പ്രതിസന്ധിയുണ്ടാകുമെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.