കാർ മറിഞ്ഞു നാലുപേർക്കു പരിക്ക്
1564348
Monday, June 2, 2025 7:05 AM IST
കോട്ടയം: പാമ്പാടി എട്ടാംമൈലിനുസമീപം കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ ഇന്നലെ രാത്രി 7.45നാണ് സംഭവം. എട്ടാം മൈലിനും ഏഴാം മൈലിനുമിടയിലുള്ള പാണംമ്പടി കല്ലുപാലം തോട്ടിലേക്കാണ് ആഡംബര വാഹനം നിയന്ത്രണം തെറ്റി വീണത്.
തോട്ടിലേക്ക് വാഹനം കുത്തി വീണ നിലയിലായിരുന്നതിനാല്‍ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കൊല്ലാട് സ്വദേശികളായ നാല് പേരായിരുന്നു ഡിഫെന്‍ഡര്‍ കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ മണര്‍കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.