വൈ​ക്കം:​ വൈ​ക്കം ​ചേ​രി​ൻചു​വ​ട്ടി​ൽ വ​ൻ​മ​രം ​ക​ട​പു​ഴ​കി റോ​ഡി​നു​ കു​റു​കെ​ വീ​ണ് വൈ​ക്കം-വെ​ച്ചൂ​ർ റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗതാഗതം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

മ​രം വീ​ണ​തി​നെത്തു​ട​ർ​ന്ന് വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞ​തോ​ടെ വൈ​ദ്യു​ത​ിബ​ന്ധ​വും ത​ട​സ​പ്പെ​ട്ടു.​ഫ​യ​ർ ഫോ​ഴ്‌​സും ​നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ന​ട​ത്തി​യ ക​ഠി​ന​പ​രി​ശ്ര​മ​ത്തത്തു​ട​ർ​ന്നാ​ണ് മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.

പോ​സ്റ്റി​നും വൈ​ദ്യു​തിലൈ​നും കാ​ര്യ​മാ​യി ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ വൈ​ദ്യു​തിവിതരണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടില്ല.